ഉള്ളടക്കത്തിലേക്ക് പോകുക
Sunni Islam മാർഗനിർദേശം, ഇബാദത്ത് ടൂളുകൾ, സ്വഹീഹായ സ്രോതസ്സുകൾ

സൂറത്ത് 97 · മക്കി · 5 ആയത്തുകൾ

സൂറത്ത് അൽ ഖദ്ർ

നിർണയം

سورة القدر
തുടർച്ചയായി കേൾക്കുക

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

  1. 1

    إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ

    തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

  2. 2

    وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ

    നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

  3. 3

    لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍۢ

    നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.

  4. 4

    تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍۢ

    മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.

  5. 5

    سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ

    പ്രഭാതോദയം വരെ അത് സമാധാനമത്രെ.

അറബി: ടൻസീൽ ഉസ്മാനി ലിപി. വിവർത്തനവും ഓഡിയോയും സൗജന്യ Al Quran Cloud / Islamic Network സേവനങ്ങൾ വഴി. തഫ്സീർ ഓപ്പൺ Tafsir API വഴി.